Ticker

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടായിരത്തോളം സേനാംഗങ്ങളെ വിന്യസിച്ചു,തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം

കാഞ്ഞങ്ങാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സ്വതന്ത്രവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷാ സന്നാഹങ്ങൾ:
ആകെ സേനാംഗങ്ങൾ: 1200 ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ജില്ലയിലുടനീളം വിന്യസിച്ചു.
കേന്ദ്രസേന: പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 864 കേന്ദ്ര സായുധ പോലീസിനെ (CAPF) നിയോഗിച്ചിട്ടുണ്ട്.
മണ്ഡലങ്ങളും ബൂത്തുകളും: ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 1146 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 238 ബൂത്തുകൾ പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പൊലീസ് ആസ്ഥാനത്ത് 'ഇലക്ഷൻ സെൽ' 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമായ കലാശക്കൊട്ടിന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും കേന്ദ്ര സായുധ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുന്നതാണ് .

തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾക്കും വിവരങ്ങൾക്കും പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ഹെൽപ്പ് ലൈൻ നമ്പർ: 9497928000 (ശ്രദ്ധിക്കുക: ഈ നമ്പർ ദുർവിനിയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകും.) ജില്ലാ പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments