കാഞ്ഞങ്ങാട്:പിക്കപ്പും സ്കൂട്ടറുംകൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാത്രി 8.30 മണിയോടെയാണ് അപകടം. നീലേശ്വരം തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ സ്കൂളിന് സമീപത്തെ സന്തോഷ് 40 ആണ് മരിച്ചത്. ചീമേനി, ചെറുവത്തൂർ റൂട്ടിൽ ചെമ്പ്രകാനത്താണ് അപകടം. ഒപ്പമുണ്ടായിരുന്ന ആളെ ചെറുവത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചീമേനി പൊലീസ് സ്ഥലത്തെത്തി. സുഹൃത്ത് റഫീഖിനാണ് പരിക്കേറ്റത്. സന്തോഷ് , കണ്ണൻ, ബേബി ദമ്പതികളുടെ
മകനാണ് . ബാർബർ തൊഴിലാളിയായിരുന്നു.
0 Comments