Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള പൂച്ചക്കാട് സ്വദേശി ക്കെതിരെ വീണ്ടും പീഡനക്കേസ്

കാഞ്ഞങ്ങാട്:പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പൂച്ചക്കാട് സ്വദേശിക്കെതിരെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ
വീണ്ടും പോക്സോ കേസ്.പള്ളിക്കര പൂച്ചക്കാട് സ്വദേശി അബ്ദുൾ ഖാദറിനെ 50 തിരെയാണ് ബേക്കൽ പൊലീസ് രണ്ടാമതും പോക്സോ കേസ് റജിസ്ട്രർ ചെയ്തത്.
 കൂട്ടുകാരികളായ നാല് 
 പെൺകുട്ടികൾകളിക്കുന്നതിനിടെയായിരുന്നു പീഡനം . ഒരു പെൺകുട്ടി നൽകിയ പരാതിയിൽ നാല് ദിവസം മുൻപ് പ്രതിയെ
 അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. പിന്നാലെയാണ് ഇന്നലെ മറ്റൊരു കുട്ടി കൂടി പരാതിയുമായി ബേക്കൽ പൊലീസിലെത്തിയത്. സ്റ്റേഷൻ പരിധിയിലെ സ്കൂൾ ഗ്രൗണ്ടിലെ കളിസ്ഥലത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു പത്ത് വയസിൽ താഴെ പ്രായമുള്ള നാല് പെൺകുട്ടികൾ. സ്കുട്ടറിൽ പോവുകയായിരുന്ന പ്രതി കുട്ടികളെ കണ്ട് റോഡരികിൽ വാഹനം നിർത്തി ഗ്രൗണ്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ കയറി പിടിച്ചതോടെ ഭയന്ന കുട്ടികൾ വിവരം വീട്ടിലെത്തി പറഞ്ഞു. പ്രദേശത്തെ സി.സി.ടി .വികൾ പരിശോധിച്ചതിൽ പ്രതി മൂന്ന് ദിവസമായി ഈ ഭാഗത്ത് സ്കൂട്ടറിൽ ചുറ്റി തിരിഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments