Ticker

6/recent/ticker-posts

ബൂത്തുകൾ തിരഞ്ഞെടുപ്പിന് ഒരുങ്ങി, മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനം

കാഞ്ഞങ്ങാട്:സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. പോളിങ് ഉദ്യോഗസ്ഥര്‍ ബൂത്തുകള്‍ സജ്ജീകരിച്ചു. ഇനി തിരഞ്ഞെടുപ്പ്. ആകെ പോളിംഗ് ഉദ്യോഗസ്ഥര്‍ 5504. 60 ശതമാനം വനിതാ ഉദ്യോഗസ്ഥര്‍. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണം കാസര്‍കോട് ഗവ:കോളേജിലും ഉദുമ മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണം ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് നടന്നത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,വരണാധികാരികളായ വി.പി രഘുമണി,ബിനു ജോസഫ്,ലിപു എസ് ലോറന്‍സ്, കെ.ആര്‍ മനോജ്, വി.ഇ ഷേര്‍ളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഉദുമ മണ്ഡലത്തിലെ ടി.ഐ.എച്ച്.എസ്.എസ് ലെ സ്‌ട്രോങ് റൂം ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ തുറന്നു. വിവിധ കേന്ദ്രങ്ങളിലെ വിതരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്തിനകത്തും പുറത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്  മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Reactions

Post a Comment

0 Comments