Ticker

6/recent/ticker-posts

തിരഞ്ഞെടുപ്പ് പ്രക്രിയ പഠിക്കാൻ നേപ്പാൾ പൊലീസ് ഓഫീസറടക്കം കാസർകോട് എത്തി

കാസർകോട്:തിരഞ്ഞെടുപ്പ് പ്രക്രിയ 
പഠിക്കാൻ നേപ്പാൾ പൊലീസ് ഓഫീസറടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇന്ന്
 കാസർകോട് എത്തി.ഒരു നേപ്പാൾ പൊലീസ് ഓഫീസർ ഉൾപ്പടെ നാലു ഐ പി എസ് ട്രയിനീസ് ആണ് കാസർകോട് നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തിയത്.
മയാങ്ക് ബാജ്പേയ് , രോഹിത് ഗർ,
പാണ്ഡുരംഗ് എസ് കംബളി
എന്നീ ഐ പി എസ്  നേപ്പാൾ കമാണ്ടോ വിഭാഗത്തിലെ  ദീപക് ലുഹാർ എന്നീ പൊലീസുദ്യോഗസ്ഥരാണ് കാസർകോട് ജില്ലയിലെത്തിയത് ഇതര ജില്ലകളിലും ഹൈദരാബാദിലും നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന ഐപി എസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന് എത്തിയിട്ടുണ്ട്
തെരഞ്ഞെടുപ്പ് പ്രക്രിയകൾ പഠിക്കുന്നതിന് ഹൈദ്രബാദ്  നാഷണൽ പൊലീസ് അക്കാദമിയിൽ നിന്ന്  എത്തിയ ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലാകലക്ടറും ജില്ലാ പൊലീസ് മേധാവിയും എ എസ് പി യും സ്വീകരിച്ചു.
ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അഡീഷണൽ പൊലീസ് സൂപ്രണ്ട് അച്ചുത് അശോക്എന്നിവരുമായും ചർച്ച നടത്തി
Reactions

Post a Comment

0 Comments