Ticker

6/recent/ticker-posts

ചക്ക പറിക്കുന്നതിനിടെ ഏണി തെന്നി വീണ് വിമുക്ത ഭടൻ മരിച്ചു

കാഞ്ഞങ്ങാട്: ഏണി വച്ച്ചക്ക പറിക്കുന്നതിനിടെ ഏണി തെന്നി വീണ് വിമുക്ത ഭടൻ മരിച്ചു . നേരത്തെ ഹോം ഗാർഡ് ആയിരുന്നു. അയൽവാസിയുടെ പറമ്പിലെ ചക്ക പറിക്കുന്നതിനിടെ ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. കയ്യൂർ ചെറിയാക്കരയിലെ കുഞ്ഞിക്കണ്ണൻ്റെ മകൻ കെ. ബാലചന്ദ്രൻ67 ആണ് മരിച്ചത്. അയൽവാസി ഷൈലജയുടെ പറമ്പിലെ പ്ലാവിൽ ഏണി വച്ച് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. ഏണി തെന്നി താഴെ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹോം ഗാർഡായി സേവനത്തിലിരിക്കെ തൃക്കരിപ്പൂരും കാസർകോട്ടും ഫയർഫോഴ്സിൽ ജോലി ചെയ്തു. ഭാര്യ : പുഷ്പവല്ലി .
മക്കൾ : നിധിൻ, മിഥുൻ .
Reactions

Post a Comment

0 Comments