Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് അക്രമം, രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു

കാഞ്ഞങ്ങാട്:നിയമസഭ തിരഞ്ഞെടുപ്പ് അക്രമവുമായി ബന്ധപെട്ട് പൊലീസ്
രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. കിഴക്കും കര മുച്ചിലോട്ട് നാൽപ്പതാം നമ്പർ ബൂത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കസേരകൾ വലിച്ച് എറിയുകയും സ്ഥാനാർത്ഥിയുടെ ഫ്ളക്സ് കീറിയെന്ന മുച്ചിലോട്ടെ പി. വി. ബാലകൃഷ്ണൻ്റെ പരാതിയിൽ ഗൗതമനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കൊടക്കാടിലെ ചിറയൻ്റെ ബാലൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു. മാധവൻ മണിയറ, ലിജോ, രഘു ഉൾപെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. യു.ഡി. എഫ് ബൂത്ത് ഏജൻ്റായ പരാതിക്കാരൻ കള്ളവോട്ട് ചോദ്യം ചെയ്തതിന് സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിൽ ചീമേനി പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments