നീലേശ്വരം:
കേരള സംസ്‌കാരിക പരിഷത് സംസ്ഥാന സമിതി നൽകുന്ന കേരള സംസ്‌കാരി പരിഷത്തിൻ്റെ സ്ഥാപക പ്രസിഡണ്ടും സമൂഹൃ സാംസ്കാരിക പ്രവർത്തകനുമായിരുന്ന അഡ്വ: ഷരീഷ് ഉള്ളത്തിൻ്റെ സ്മരണയ്ക്കായി നൽകുന്ന പ്രഥമഅഡ്വ: ഷരീഫ് ഉള്ളത്ത്കർമ്മ ശ്രേഷ്ഠ പുരസ്കാരം നീലേശ്വരം മുൻസിപ്പാലി കൗൺസിലറും പ്രതിപക്ഷ നേതാവും, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന സമൂഹ്യ പ്രവർത്തകൻ ഇ ഷജീറിന് ലഭിച്ചു. മെയ്മാസം അവസാനവാരത്തിൽ നിലേശ്വരത്ത് വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. ഡോ. ടീ എം സുരേന്ദ്രനാഥ് (ചെയർമ്മാൻ) , അഡ്വ: സീതാരഉള്ളത്ത് മഞ്ചേരി, മൂസ്സ പാട്ടില്ലത്ത്, രവീന്ദ്രൻ പേടിറോഡ്, എൻ പി ജോസഫ് പരപ്പ . എം കെ ബേബി, വിജയൻ മണിയറ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
0 Comments