Ticker

6/recent/ticker-posts

ഹർത്താൽ മലയോരത്തും ചീമേനിയിലും വാഹനങ്ങൾ തടയുന്നു, കാഞ്ഞങ്ങാട്ട് ബാധിച്ചില്ല, കാഞ്ഞങ്ങാട് വാഹനം തടയാൻ ശ്രമിച്ച ഒരാൾ കസ്റ്റഡിയിൽ, പാണത്തൂരിലും പരപ്പയിലും ബസുകൾ തടഞ്ഞു, കടകൾ തുറന്നില്ല

കാഞ്ഞങ്ങാട്: വിവിധ സംഘടനകൾ ഇന്ന് പ്രഖ്യാപിച്ച
ഹർത്താലിൽ കാഞ്ഞങ്ങാടിൻ്റെ
മലയോരത്ത് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപെടെ വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ
 തടയുന്നു .
കാഞ്ഞങ്ങാട്ട് ഹർത്താൽ ബാധിച്ചിട്ടില്ല. കാഞ്ഞങ്ങാട് വാഹനം തടയാൻ ശ്രമിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാണത്തൂരിലും പരപ്പയിലും ബസു
കൾ ഉൾപെടെ രാവിലെ മുതൽ വാഹനങ്ങൾ
തടഞ്ഞു. ചുള്ളിക്കരയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പാണത്തൂരിലും പരപ്പയിലും ഉൾപെടെ ചിലയിടങ്ങളിൽ കടകൾ തുറക്കാനായില്ല. പരപ്പയിൽ രാവിലെ പൊലീസ് ഇടപെട്ട് ഒരു കെ. എസ്. ആർ. ടി. സി ബസിനെ കടത്തിവിട്ടു. എന്നാൽ പിന്നീട് വാഹന ഗതാഗതം തടസപെട്ടു. കാഞ്ഞങ്ങാട്ടും കാസർകോട്ടും സാധാരണ നിലയിലാണ് . സംസ്ഥാന പാതയിൽ പുതിയ കോട്ട ലിറ്റിൽ ഫ്ളവർ സ്കൂളിന് സമീപം കൊടിയുമായി ബസുകളും ലോറികളടക്കം വാഹനം തടഞ്ഞ ഒരാളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ചീമേനിയിൽ രാവിലെ സ്വകാര്യ ബസുകൾ ഉൾപെടെ തടഞ്ഞു. ചെറുവത്തൂരിലും നീലേശ്വരത്തും ഹർത്താൽ ബാധിച്ചില്ല.
കണ്ണൂരിൽ കാൾടെക് ജംഗ്ഷനിൽ വാഹനം തടഞ്ഞ 10 പേരെ അറസ്ററ് ചെയ്ത് നീക്കി.

Reactions

Post a Comment

0 Comments