Ticker

6/recent/ticker-posts

വനിത ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് നായക്കുരുണ പൊടി വിതറി, പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: വനിത ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് നായക്കുരുണ പൊടി വിതറി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പോളിംഗ് ബൂത്തിലിരിക്കുകയായിരുന്ന യുവതിക്ക് നേരെ ഇനാലയിൽ കൂടി ദേഹത്ത് നായക്കുരുണ പൊടി വിതറുകയായിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ഉദിനൂർ ജി. എച്ച്.എസ്.എസ് സ്കൂളിലെ 154 ആം നമ്പർ ബൂത്തിലെ യു.ഡി.എഫ് ഏജൻ്റ് ഉദിനൂരിലെ അനിൽ കുമാറിൻ്റെ ഭാര്യ ടി. രദില 39ക്ക് നേരെയായിരുന്നു ആക്രമണം. തൃക്കരിപ്പൂർ ആശുപത്രിയിൽ ചികിൽസ തേടിയ രദിലയുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു. 4മണിക്കായിരുന്നു സംഭവം. എൽ . ഡി . എഫ് പ്രവർത്തകർ
കള്ളവോട്ട് ചെയ്യാൻ വന്നത്
ചലഞ്ച് ചെയ്ത വിരോധമാണ് കാരണമെന്ന് പരാതിയിൽ പറഞ്ഞു. പ്രതിസ്ഥാനത്ത് ആരെയും പേര് ഉൾപെടുത്തിയിട്ടില്ല.
Reactions

Post a Comment

0 Comments