Ticker

6/recent/ticker-posts

വെടിയുടെ ചീള് കാലിൽ കൊണ്ടു ചോദ്യം ചെയ്തതിന് നാല് പേരെ അക്രമിച്ചു, മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:വെടിയുടെ ചീള് കാലിൽ
 കൊണ്ടത് ചോദ്യം ചെയ്തതിന് 15 കാരനെ ഉൾപെടെ
നാല് പേരെ അക്രമിച്ചു. സംഭവവുമായി ബന്ധപെട്ട്
മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുതുക്കൈ ചതുരക്കിണറിൽ തെയ്യം കാണാൻ പോയ സമയത്താണ് 15 കാരൻ്റെ
 കാലിൽ വെടിയുടെ ചീളുകൾ തെറിച്ച തെന്നാണ് പരാതി. ഉപ്പിലിക്കൈ അടുക്കത്ത് പറമ്പിലെ പ്രതുൽപ്രദീപിൻ്റെ കാലിലാണ് വെടിയുടെ ചീളുകൾ കൊണ്ടത്. ഇത് ചോദ്യം ചെയ്തപ്പോൾ വലതു ചെവിക്ക് അടിച്ച് തള്ളി താഴെയിട്ടെന്നാണ് പരാതി. ഇത് കണ്ട് തടയാൻ ശ്രമിച്ച അഛൻ പ്രദീപിനെ മുഖത്ത് ഉൾപെടെ അടിച്ചു. അമ്മ പുഷ്പലതയെ തള്ളിയിട്ടു. 
ബന്ധുവായ സനീഷിനെ ലിവർ കൊണ്ട് കൈക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. പ്രതുലിൻ്റെ പരാതിയിൽ അഭിലാഷ്, ഷിബു, ഷിബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
Reactions

Post a Comment

0 Comments