Ticker

6/recent/ticker-posts

അതിഞ്ഞാലിൽ ഫുട്ബോൾ മൽസരത്തിനിടെ പൊട്ടിച്ച പടക്കത്തിൽ നിന്നും പൊള്ളലേറ്റ് അഞ്ച് കുട്ടികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ ഫുട്ബോൾ മൽസരത്തിനിടെ പൊട്ടിച്ച പടക്കത്തിൽ നിന്നും പരിക്കേറ്റ അഞ്ചോളം കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.30 മണിയോടെയാണ് അപകടം. പത്ത് വയസ് പ്രായം വരുന്ന കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൽസരം കഴിഞ്ഞ ഉടൻ പൊട്ടിച്ച പടക്കത്തിൻ്റെ ഭാഗങ്ങൾ ദേഹത്ത് പതിച്ചാണ് പരിക്കേറ്റത്. ആകാശത്ത് പൊട്ടിച്ച പടക്കത്തിൻ്റെ ചീളുകൾ ദേഹത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. കണ്ണിനും ചെവിക്കുൾപെടെയാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Reactions

Post a Comment

0 Comments