Ticker

6/recent/ticker-posts

മുഹമ്മദലി ശിഹാബ് തങ്ങളെ ആർ.എസ്.എസുകാരനാക്കി ചിത്രീകരിച്ച് ഫോട്ടോ നിർമ്മിച്ചു, രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവ്
മുഹമ്മദലി ശിഹാബ് തങ്ങളെ ആർ.എസ്.എസുകാരനാക്കി ചിത്രീകരിച്ച് ഫോട്ടോ നിർമ്മിച്ചെന്ന പരാതിയിൽ
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മനപൂർവം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുഹമ്മദലി ശിഹാബ് തങ്ങളെ ആർ.എസ്.എസ് കാരനായി ചിത്രീകരിക്കുന്ന രീതിയിൽ ഫോട്ടോ തയാറാക്കി പടന്ന നാട് എന്ന് പേരുള്ള ഗ്രൂപിൽ മെസേജ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തത്. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി. അബ്ദുൾ മുത്തലിബിൻ്റെ പരാതിയിൽ എം. വി. സി. മുഹമ്മദ് കുഞ്ഞി, ബി.എസ്. ഷെരീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments