Ticker

6/recent/ticker-posts

കൽവർട്ടിന് താഴെ യുവാവിൻ്റെ മൃതദേഹം: വിദഗ്ധ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചു

കാഞ്ഞങ്ങാട്:കൽവർട്ടിന് അടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ
 യുവാവിൻ്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജൻ്റെ നേതൃത്വത്തിൽ വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി.
   ബാര നാണിക്കല്ലിലെ കൽവർട്ടിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ടിപ്പർ ലോറി ഡ്രൈവർ ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ അബ്ദുൾ റഹ്മാൻ്റെ മകൻ അബ്ദുൾ കബീറിൻ്റെ 40 മൃതദ്ദേഹമാണ് പോസ്ററ് മോർട്ടം ചെയ്തത് . തുടർന്ന്
വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അടിവയറ്റിന് താഴെയേറ്റ ശക്തമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്ററ് മോർട്ടം റിപോർട്ട്. കലുങ്കിന് മുകളിൽ നിന്നും ഉണ്ടായ വീഴ്ചയിൽ സംഭവിച്ചതാകാം പരിക്കെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിവയറ്റിന് താഴെ രക്തം കട്ടപിടിച്ചത് മരണത്തിൽ കലാശിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവാവിന്റെ പരിക്ക് മുഴുവൻ അടിവയറ്റിന് താഴെ കാലിലും മറ്റു മായിരുന്നു. അടിയേറ്റോ അക്രമത്തിലോ അല്ല മരണമെന്ന് ഉറപ്പാക്കിയ പൊലീസ് യുവാവിനെ ആരെങ്കിലും തള്ളി താഴെ ഇട്ടതാണോ എന്നത് സംബന്ധിച്ചുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്ന് ബേക്കൽ ഡി.വൈ. എസ്.പി എം.പി. 
ആസാദ് പറഞ്ഞു. ഉടുത്തിരുന്ന പാൻ്റും അടിവസ്ത്രവും ഊരി വച്ചതും
 പേഴ്സും ചെരിപ്പും സമീപത്ത് വച്ച നിലയിലും കാണപ്പെട്ടതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് മണം പിടിച്ച പൊലീസ് നായ ദൂരസ്ഥലത്തേക്ക് മണം പിടിച്ച് പോയിരുന്നില്ല.
നാട്ടുകാരാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടത്. തുടർന്ന് മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ എം.പി. രാഘവൻ് എത്തി പരിശോധിച്ചു. ദുരൂഹത ഉയർന്നതോടെ  ഡി.വൈ.എസ്.പി എം.പി. ആസാദും സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി.
Reactions

Post a Comment

0 Comments