Ticker

6/recent/ticker-posts

പിക്കപ്പ് ജീപ്പും കാറും കൂട്ടിയിടിച്ചു, ബസ് വെയിറ്റിംഗ് ഷെഡ് തകർന്നു

കാഞ്ഞങ്ങാട്:പിക്കപ്പ് ജീപ്പും കാറും കൂട്ടിയിടിച്ചു,. നിയന്ത്രണം വിട്ട പിക്കപ്പ്
ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു. തുടർന്ന് പിക്കപ്പ് തല കീഴായി മറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ചീമേനി തുറയിലാണ് അപകടം. പിക്കറ്റ് ഇടിച്ചതിൽ ബസ് വെയിറ്റിംഗ് ഷെഡിൻ്റെ ഒരു ഭാഗം പാടെ തകർന്നു വീണു . ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. കാറിലിടിച്ച് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറിയതായാണ് കരുതുന്നത്. കാറിൻ്റെ മുൻഭാഗവും തകർന്നു.
Reactions

Post a Comment

0 Comments