Ticker

6/recent/ticker-posts

വീട്ടിലേക്കുള്ള യാത്രക്കിടെ യുവതിയെയും നാല് വയസുള്ള മകളെയും കാണാതായി

കാസർകോട്: ഭർതൃവീട്ടിൽ നിന്നും
വീട്ടിലേക്കുള്ള യാത്രക്കിടെ യുവതിയെയും നാല് വയസുള്ള മകളെയും കാണാതായി. ഇന്നലെ വൈകുന്നേരം 5.15 മണിയോടെ ഭർത്താവിൻ്റെ വീട്ടിൽ നിന്നും യാത്ര പുറപ്പെട്ട യുവതിയെയും മകളെയുമാണ് കാണാതായത്. നാരം പാടിയിലെ ഉമ്മറിൻ്റെ ഭാര്യ മിസ്രിയ 29, മകൾ റിംഷ ഫാത്തിമ എന്നിവരെ കാണാതായതായാണ് പരാതി. 5.30 ന് മുള്ളേരിയയിൽ എത്തിയ ശേഷം പിന്നീട് വിവരമില്ല. ഭർത്താവിൻ്റെ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments