Ticker

6/recent/ticker-posts

മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ വയോധികൻ വെള്ളത്തിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്:മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ വയോധികൻ വെള്ളത്തിൽ വീണ് മരിച്ചു. സ്വന്തം പറമ്പിൽ ക്വാറിയിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തിമിരി പട്ടോടിലെ പുതിയ പുരയിൽ പി.പി. ബാലൻ 78 ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 ന് വീട്ടിൽ നിന്നും മീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചതിൽ രാത്രി 10.45 ന് കരിങ്കൽ ക്വാറിയിൽ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കാണുകയായിരുന്നു. ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments