Ticker

6/recent/ticker-posts

യുവാവിനെ ട്രെയിൻ ഇടിച്ചതായി സംശയം, വ്യാപക തിരച്ചിൽ

കാഞ്ഞങ്ങാട് : ചിത്താരി ഭാഗത്ത്
യുവാവിനെ ട്രെയിൻ ഇടിച്ചതായി സംശയം. ചിത്താരി , ചാമുണ്ഡിക്കുന്ന് ഭാഗത്ത് ഇതേ തുടർന്ന്
വ്യാപക തിരച്ചിൽ നടന്നു വരുന്നു. ഇന്ന് രാവിലെ കണ്ണൂർ ഭാഗത്തേക്ക് പോയ ട്രെയിൻ പാളത്തിനരികിൽ ഇരിക്കുകയായിരുന്നു ആളെ തട്ടിയെന്നാണ് സംശയം. പാളത്തിനരികിൽ കണ്ട ആളെ ട്രെയിൻ പോയ ശേഷം കണ്ടില്ലെന്ന് പറയുന്നു. ലോക്കോ പൈലറ്റ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവെ പൊലീസ്, ആർ. പി എഫ്, ഹോസ്ദുർഗ് പൊലീസ്, നാട്ടുകാർ ഉൾപെടെ തിരച്ചിൽ നടത്തി വരുന്നു. കുറ്റിക്കാടുകളും ചിത്താരി പുഴയിൽ ഉൾപെടെ തിരച്ചിൽ നടത്തുന്നു.
Reactions

Post a Comment

0 Comments