കാഞ്ഞങ്ങാട് : മാവുങ്കാലിൽ മിൽമയുടെ പിക്കപ്പ് വാൻ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ച 4.30 ന് ആനന്ദാശ്രമം മിൽമ ഡയറിക്ക് സമീപം പാണത്തൂർ സംസ്ഥാന പാതയിലാണ് അപകടം. അമ്പലത്തറ മുന്നാം മൈലിലെ ശ്രീധരൻ 60 ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ പാൽ കയറ്റി പോവുകയായിരുന്ന പിക്കപ്പ് ഇട്ടിച്ചതായാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാശുപത്രിയിൽ.
0 Comments