Ticker

6/recent/ticker-posts

പോളിംഗ് ബൂത്തിൽ രഹസ്യ ക്യാമറ ധരിച്ചെത്തിയതായി ആരോപണം, സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻ്റ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:പോളിംഗ് ബൂത്തിൽ രഹസ്യ ക്യാമറ ധരിച്ചെത്തിയതായി ആരോപണത്തെ തുടർന്ന് ബൂത്തിന് സമീപം ബഹളം.
സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻ്റിനെ പൊലീസ്  അറസ്റ്റ് ചെയ്തു. എന്നാൽ ഒളിക്യാമറ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. ഏജൻ്റ് ധരിച്ച പവർ ഗ്ലാസിൽ ഒളിക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഉദുമ മണ്ഡലത്തിലെ ബേക്കൽ ഇസ്ലാമിക് എ. എൽ. പി സ്കൂളിലാണ് സംഭവം. ഇവിടെ സംഘർഷമുണ്ടാക്കിയെന്നതിന് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഏജൻ്റിനെയാണ് ബേക്കൽ സബ് ഇൻസ്പെക്ടർ മനോജ് കുമാർ അറസ്റ്റ് ചെയ്തത്. എന്നാൽ ധരിച്ച കണ്ണടയിൽ ഒളിക്യാമറ കൾ ഒന്നും വിശദമായ പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും സംഘർഷമുണ്ടാക്കിയതിനാണ് കേസും അറസ്റ്റുമെന്നും പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments