മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ഒരാളെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പടന്നക്കാട് പ്രവർത്തിക്കുന്ന ബേക്കൽ ക്ലബ് റിസോർട്ടിൽ ഹോസ്ദുർഗ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ അനധികൃതമായി നടത്തുന്ന ചൂതാട്ടം പിടിക്കുകയും പ്രതികളായവരെ കസ്റ്റഡിയിൽ എടുക്കുന്ന സമയം പുറത്ത് നിന്ന് വന്ന
പ്രതി പൊലീസ് വാഹനത്തിന് കുറുകെ കാർ ഇട്ട് പൊലീസിനെതടഞ്ഞു. പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ച പോൾ അക്രമിക്കുകയായിരുന്നു. പടന്നക്കാട്
കൃഷ്ണപിള്ള നഗർ സ്വദേശി ടി.വി. സുരേശനെ 48 പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments