Ticker

6/recent/ticker-posts

സ്ക്കൂട്ടർ അപകടത്തിൽ 22 കാരിയുടെ ഏഴ് പല്ലുകൾ ഇളകി പോയി, വാഹനം ഓടിച്ച യുവതിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സ്ക്കൂട്ടർ അപകടത്തിൽ 22 കാരിയുടെ ഏഴ് പല്ലുകൾ ഇളകി പോയി ഗുരുതരമായി പരിക്കേറ്റു. സ്ക്കൂട്ടർ
 ഓടിച്ച യുവതിക്കെതിരെ പൊലീസ്
കേസ്. പുല്ലൂർ മധുരംപാടിയിലെ ടി.വി. ചൈതന്യയുടെ പരാതിയിൽ അശ്വതിക്കെതിരെയാണ് ബേക്കൽ പൊലീസ്
കേസെടുത്തത്. സ്ഥിരം അപകട മേഖലയായ പെരിയ മൂന്നാം കടവിലുണ്ടായ അപകടത്തിലാണ് കേസ്. റോഡിൽ നിന്നും നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നിലിരുന്ന ചൈതന്യയുടെ പല്ലുകൾ ഇളകി പോവുകയും എല്ലുകൾ പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. യുവതി കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments