Ticker

6/recent/ticker-posts

വിൽപ്പനക്കിടെ കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ, വാഹനങ്ങൾ കസ്റ്റഡിയിൽ

കാസർകോട്:വിൽപ്പനക്കിടെ കഞ്ചാവും
 എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച
വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 0.36 ഗ്രാം എം.ഡി.എം.എയും 95.89 ഗ്രാം കഞ്ചാവും പ്രതികളിൽ നിന്നും പിടികൂടി. ബദിയഡുക്ക, മുള്ളേരിയ റോഡിൽ കന്യാനയിൽ നിന്നും ബദിയഡുക്ക പൊലീസ് ഇന്നലെ രാത്രി പ്രതികളെ പിടികൂടുകയായിരുന്നു.
സുള്ള്യ സങ്കം നിലയത്തിൽ എസ്.വി. പൂജിത് സാഗർ 29, പെർഡാലയിലെ രഞ്ജിത്ത് റായ് 36 എന്നിവരാണ് അറസ്റ്റിലായത്. കൈമാറ്റം ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കാറും കസ്ററഡിയിലെടുത്തു.

Reactions

Post a Comment

0 Comments