Ticker

6/recent/ticker-posts

വീടിൻ്റെ രണ്ടാം നിലയിൽ നിന്നും വീണ് മുൻ പ്രവാസി മരിച്ചു, അപകടം മാവിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ

കാഞ്ഞങ്ങാട്:വീടിൻ്റെ രണ്ടാം നിലയിൽ നിന്നും വീണ് മുൻ പ്രവാസി മരിച്ചു .  
മാവിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെ ബാലൻസ് തെറ്റി നിലത്തുവീണ് ഗുരുതര നിലയിൽ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അപകടം. അതിഞ്ഞാൽ തെക്കെപ്പുറം കമ്മാടത്ത് സി.എച്ച്. മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ.പി. അബ്ദുൾ ഹക്കീം 57 ആണ് മരിച്ചത്. കഴിഞ്ഞ 24 ന് രാവിലെ 10 മണിക്കായിരുന്നു അപകടം. രണ്ടാം നിലയിൽ ടെറസിൽ നിന്ന് മാവിൻ്റെ കൊമ്പ് മുറിക്കുന്ന സമയം നിലത്ത് വീഴുകയായിരുന്നു. കെ. എം. സി ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം.
Reactions

Post a Comment

0 Comments