Ticker

6/recent/ticker-posts

ട്രെയിൻ തട്ടി ചികിൽസയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കാസർകോട്: മരണ വീട്ടിൽ പോയി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ ട്രെയിൻ തട്ടി ഗുരുതര പരിക്കുകളോടെ ചികിൽസയിലായിരുന്ന
 അഞ്ച് വയസുകാരി മറിയം നവാൽ താഹിർ മരിച്ചു. മുട്ടത്തൊടി ആലംപാടി തൈ വളപ്പിൽ താഹിർ നജാദിൻ്റെ മകളാണ്. മൊഗ്രാൽ നാങ്കിയിൽ വച്ച് കഴിഞ്ഞ 18 ന് വൈകുന്നേരം 6 മണിയോടെയാണ് കുട്ടിയെ ട്രെയിൻ തട്ടിയത്. മംഗലാപുരം ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണം. മരിച്ച ബന്ധു വീട്ടിൽ പോയി മടങ്ങവെ ട്രെയിൻ തട്ടുകയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments