കാഞ്ഞങ്ങാട്: മുള്ളൻ പന്നിയെ കുരുക്കു വെച്ച് കൊലപ്പെടുത്തി ഭക്ഷിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം തടവും 10,000 രൂപയും പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ്ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി . ചിറ്റാരിക്കാൽ
കമ്പല്ലൂർ ചെമ്മരംകയം കെ. ശശിധരനെയാണ്
ശിക്ഷിച്ചത്. കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ പരിധിയിൽപ്പെട്ട ചെമ്മരം കയത്തുള്ള പ്രതിയുടെ വീട്ടിൽ വച്ച് 2020 മെയ് 2 ന് കറിവെച്ചതും കറി വെക്കാത്തതുമായ മുള്ളൻപന്നിയുടെ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന കെ. അഷറഫ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
0 Comments