കണ്ണൂരിൽയുവാവ് മരിച്ചു.പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ 37 ആണ് മരിച്ചത്. കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. സൂര്യതാപമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് വളയത്ത് അധ്യാപികക്ക് സൂര്യതാപമേറ്റു. മലപ്പുറം വണ്ടൂരിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസുകാരിക്ക് സൂര്യതാപമേറ്റു.
0 Comments