Ticker

6/recent/ticker-posts

തെങ്ങിൽ നിന്നും വീണ് കിടപ്പിലായ വിഷമത്തിൽ യുവാവ് എലിവിഷം കഴിച്ച് മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങിൽ നിന്നും വീണ് കിടപ്പിലായ വിഷമത്തിൽ  എലിവിഷം കഴിച്ച യുവാവ് മരിച്ചു. 13 വർഷം മുൻപ് തെങ്ങിൽ നിന്നും വീണ് കിടപ്പിലായ യുവാവാണ് വിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. 
ബളാൽ മാലോം പടയം കല്ല് പാച്ചംപള്ള ഉന്നതിയിലെ കുഞ്ഞിരാമൻ്റെ മകൻ കെ. ബൈജു 38 ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിൽ വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി .
Reactions

Post a Comment

0 Comments