കാഞ്ഞങ്ങാട്:വീട്ടിൽ ഉറങ്ങി കിടന്ന 11 വയസുകാരിയെ പീഡിപ്പിച്ച
 പ്രതിക്ക് 30 വർഷം കഠിന തടവും25,000 രൂപ  പിഴയും ശിക്ഷ വിധിച്ച് കാഞ്ഞങ്ങാട് പോക്സോ കോടതി.
 പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പനയാൽ
 മയിലാട്ടി കുറുക്കൻ കുന്ന് കോളനിയിലെ മധുസൂദനൻ നായരെ 63 യാണ് ശിക്ഷിച്ചത്. 2023 മെയ് 25 ന് രാത്രി 11 മണിക്കാണ് സംഭവം.
  കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത് കുട്ടിയും അനുജനും  വീട്ടിൽ കിടന്നുറങ്ങുന്ന സമയം പ്രതി ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ  കേസിലാണ് ഇന്ന്   സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  പി.എം.സുരേഷ് ശിക്ഷ വിധിച്ചത്.പോക്സോ ആക്ട്  6(1) r/w 5(m)(n) വകുപ്പുകൾ  പ്രകാരം 30 വർഷം  കഠിന തടവും, 25,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും  ആണ് ശിക്ഷ വിധിച്ചത്. ചീമേനി പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ കെ. അജിത ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.