Ticker

6/recent/ticker-posts

14 പേരെ കയറ്റിയ ജങ്കാർ തല കീഴായി മറിഞ്ഞു, യാത്രക്കാർ പുഴയിൽ വീണു

നീലേശ്വരം:14 പേരെ കയറ്റിയ ജങ്കാർ
 തല കീഴായി മറിഞ്ഞു.
യാത്രക്കാർ പുഴയിൽ വീണു. ചായ്യോം കണിയാട റെഡ്മൂൺ റിസോർട്ടിൽ വച്ച് പത്ത് പേർ കയറാവുന്ന ജങ്കാറിൽ 14 പേരെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ജങ്കാർ തല കീഴായി മറിയുകയും ആളുകൾ പുഴയിൽ വീണ് അപകടത്തിൽപെടുകയായിരുന്നു. അപകടമുണ്ടാകുമെന്നറിഞ്ഞു കൊണ്ട് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കൂടുതൽ ആളുകളെ കയറ്റി അപകടമുണ്ടാക്കിയതിന് നീലേശ്വരം പൊലീസ് കേസെടുത്തു. കണ്ണൂർ തടിക്കടവിലെ എ.ജെ. ജോസിൻ്റെ പരാതിയിലാണ് കേസ്. ഇന്ന് വൈകീട്ടാണ് അപകടം.
Reactions

Post a Comment

0 Comments