കാഞ്ഞങ്ങാട്:15 വയസുകാരനെ മൂക്കിന്
ഇടിച്ച് പരിക്കേൽപ്പിച്ചു. ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ പരാതിയിൽ
രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് കൊവ്വൽ പള്ളിയിലാണ് സംഭവം. ആറങ്ങാടിയിലെ അസീസിൻ്റെ മകൻ മുഹമ്മദ് നൗഫിന് ആണ് മർദ്ദനമേറ്റത്.കൈ ചുരുട്ടി മൂക്കിന് കുത്തുകയും മുഖത്തടിക്കുകയും അസഭ്യം പറഞ്ഞെന്ന പരാതിയിൽ കെ. വി. ഷിജു ഉൾപെടെ രണ്ട് പേർക്കെതിരെയാണ് കേസ്.
0 Comments