കാഞ്ഞങ്ങാട്: ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്നകാറിൻ്റെ ചില്ല് ഇരുമ്പ് വടി കൊണ്ട് അടിച്ചു തകർത്തു. പരാതിയിൽ ആറ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സൗത്ത് മുത്തൂറ്റ് ഫിനാൻസിന് മുന്നിൽ നിർത്തിയിട്ടിരുന്ന സൗത്തിലെ പി. വി. അനിൽ കുമാറിൻ്റെ കാറാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. പരാതിയിൽ അജ്മൽ അടക്കം ആറ് പേർക്കെതിരെയാണ് കേസ്. 70000 രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറഞ്ഞു.
0 Comments