Ticker

6/recent/ticker-posts

150 സി.പി.എം പ്രവർത്തകർക്കെതിരെയും പത്ത് യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: നിയുക്ത എം.എൽ.എ സന്ദീപ് വാര്യരുടെ വിജയാഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപെട്ട്
150 സി.പി.എം പ്രവർത്തകർക്കെതിരെയും പത്ത് യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും ചന്തേര പൊലീസ് രണ്ട് വധശ്രമക്കേസുകൾ റജിസ്ട്രർ ചെയ്തു. മുസ്ലിം ലീഗ് വലിയ പറമ്പ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അമീൻ 50,എൻ. വി. യഹ്കൂബ് 41, എം.കെ. കബീർ 39 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ 150 സി.പി.എം പ്രവർത്തകർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തു. സി. പി. എം പ്രവർത്തകരായ പി.വി. മധു 46, എ . വി . റജിൻ 32 , പി . കെ . കുഞ്ഞികൃഷ്ണൻ 50 എന്നിവരെ ആക്രമിച്ചതിന് പത്ത് യു.ഡി.എഫ് പ്രവർത്തകർക്കെതിരെയും നരഹത്യ ശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി 8.30 നായിരുന്നു അക്രമം.
Reactions

Post a Comment

0 Comments