തിരുവനന്തപുരം:സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചു. ജൂൺ അടുത്ത മാസം 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. ആദ്യമന്ത്രി സഭയോഗത്തിന് ശേഷം മുഖ്യമന്ത്രി വി. ഡി . സതീശനാണ് പ്രഖ്യാപിച്ചത്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്.
ആശമാരുടെ പ്രതിദിന വേതനം വർദ്ധിപ്പിച്ചു. അവർക്ക് 3000 രൂപ കൂട്ടി. പാചക തൊഴിലാളികൾക്ക് 1000 രൂപ കൂട്ടി.
വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തൽ തുടങ്ങിയ വാഗ്ദാനങ്ങൾ പിന്നീട് പരിഗണിക്കും.
സംസ്ഥാനത്തെ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനുവേണ്ടി സാമൂഹ്യനീതി വകുപ്പിനു കീഴിൽ വയോജന കമ്മിഷൻ നിലവിലുണ്ടെങ്കിലും അതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന വി.ഡി സതീശൻ്റെ പ്രഖ്യാപനം നടപ്പിലാകുകയാണ്. മുൻ
മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സമരക്കാരുടെ തല അടിച്ച് പൊട്ടിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ ടീം അന്വേഷിക്കും. സാമ്പത്തിക ധവളപത്രം ഇറക്കും. ഇന്ദിരാ ഗ്യാരണ്ടിയിലെ അഞ്ചിൽ രണ്ട് ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്.
0 Comments