കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട് അരക്കോടി രൂപ വില വരുന്ന
45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർച്ച നടത്തിയ പ്രതികൾ പൊലീസ് വലയിൽ . അരയാൽ തറയിലെ പ്രവാസി മജീദിൻ്റെ ഇരു നില വീട്ടിൽ കവർച്ച നടത്തിയ കവർച്ചാ സംഘമാണ് വലയിലായത്. ഷൊർണ്ണൂരിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പ്രതികൾ മ
റ്റൊരു കേസിൽ വലയിലായത് . ചോദ്യം ചെയ്യലിൽ പൂച്ചക്കാട് കവർച്ചയിൽ സൂചന ലഭിക്കുകയായിരുന്നു.
ബേക്കൽ ഡി.വൈ.എസ്.പി എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയി
ലെടുത്ത് ചോദ്യം ചെയ്യും. ഇതിന് ശേഷമെ പൂർണ വ്യക്തത പുറത്ത് വരികയുള്ളൂ.
കഴിഞ്ഞ 9 ന് ഭാര്യ അലീമയും മക്കളും തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്താണ് കവർച്ച. അലീമയുടെ ഉമ്മ ഹജ്ജിന് പോകുന്നതുമായി ബന്ധപെട്ട് വീട്ടിൽ പോയതായിരുന്നു. വൈകീട്ട് 6.30 നും ഇന്ന് ഉച്ചക്ക് 12 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. മുൻ വശം വാതിൽ കുത്തി തുറന്ന് അലമാരയിൽ നിന്നും സ്വർണവും പണവും നടത്തുകയായിരുന്നു കവർച്ച നടത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിരുന്നു.
0 Comments