കാസർകോട്:17 കാരനെ നെഞ്ചിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപെട്ട് വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മറ്റൊരു 17 കാരന് ആക്രമണത്തിൽ പരിക്കേറ്റു. ഉളിയത്തടുക്ക നാഷണൽ നഗറിലെ സി. കെ. മുഹമ്മദ് ഇർഫാനെ യാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇടത് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചതായാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിൽ അഫ്സലിനെതിരെ നരഹത്യാ ശ്രമത്തിന് കാസർകോട് പൊലീസ് കേസെടുത്തു. സുഹൃത്ത് ഉളിയത്തടുക്കയിലെ സയാനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു . നാഷണൽ നഗറിലാണ് സംഭവം. പ്രതിയുടെ കടയുടെ മുന്നിൽ പ്രശ്നമുണ്ടാക്കിയത് ഇരുവരുമാണെന്ന് ആരോപിച്ചായിരുന്നു അക്രമമെന്ന് പറയുന്നു.
0 Comments