കാഞ്ഞങ്ങാട്:സുഹൃത്തിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ 19 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ കക്കുന്നത്തെ ദിൽറുപയെയാണ് കാണാതായത്. രാമന്തളിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 11.30 ന് പോയതായിരുന്നു. പിന്നീട് വിവരമില്ല. മാതാവ് സുബൈദയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു.
0 Comments