കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട്റോഡ് ഉപരോധിച്ച് ആഹ്ലാദ പ്രകടനം നടത്തിയ നൂറ് യു.ഡി.എഫ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഇരുവശത്തുമുള്ള റോഡിൽ മാർഗതടസമുണ്ടാക്കി പാർടി പതാകകൾ വീശിയും മുദ്രാവാക്യം വിളിച്ചും ലഹളക്ക് ശ്രമിച്ചതായാണ് കേസ്. ഇന്നലെ വൈകീട്ടാണ് സംഭവം. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും റോഡിൽ നിന്നും പിരിഞ്ഞ് പോകാൻ തയാറായില്ല. നേതാക്കളുമായി പൊലീസ് ബന്ധപ്പെട്ടു. നേതാക്കൾ പറഞ്ഞിട്ടും പ്രകടനക്കാർ പിരിഞ്ഞ് പോകാതെ മാർഗതടസമുണ്ടാക്കി കൊണ്ടിരുന്നു . തുടർന്ന് സ്ഥലത്തേക്ക് കെ.എ.പി ഉൾപെടെ കൂടുതൽ സേനയെ സ്ഥലത്തെത്തിച്ച് ലാത്തിചാർജ് നടത്തി. ഇതോടെയാണ് സംഘർഷം ഒഴിവായത്. കണ്ടാലറിയാവുന്ന 100 യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
0 Comments