Ticker

6/recent/ticker-posts

25 ൽ അധികം ഇൻഷുറൻസ് ടൈ-അപ്പുകളുമായി ആസ്റ്റർ മിംസ് കാസർകോട്, ജില്ലയിൽ ഏറ്റവും കൂടുതൽ ഇൻഷുറൻസ് പരിരക്ഷയുള്ള ആശുപത്രി

കാസർകോട്:ജില്ലയിൽ ഏറ്റവും കൂടുതൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ഏക ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി ആസ്റ്റർ മിംസ് കാസർകോട്. 25-ലധികം പ്രമുഖ ഇൻഷുറൻസ് കമ്പനികളുമായും ടി.പി.എ  കളുമായും സഹകരിച്ചാണ് ആശുപത്രി ഈ മികച്ച സൗകര്യം പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നത്.
അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, സാധാരണക്കാർക്ക് സുതാര്യമായ രീതിയിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇൻഷുറൻസ് ഇല്ലാത്തവർക്കും പ്രത്യേക ആശ്വാസം
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത രോഗികൾക്കായി ബജാജ്  കമ്പനിയുമായി സഹകരിച്ച് പ്രത്യേക ഇഎംഐ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സാച്ചെലവുകൾ തവണകളായി അടയ്ക്കാനുള്ള അവസരം ലഭിക്കും.
കൂടാതെ, നിലവിൽ ഇൻഷുറൻസ് ഉണ്ടായിട്ടും ആശുപത്രിയിൽ നേരിട്ട് ക്യാഷ്‌ലെസ്സ് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുള്ള രോഗികളെ, തുക പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും തിരികെ വാങ്ങുന്നതിനുള്ള റീഇംബേഴ്സ്മെന്റ്  പ്രക്രിയകളിൽ കെയർ-ഫൈ സഹായിക്കുന്നതുമാണ്. ഇൻഷുറൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ യാതൊരുവിധ സാമ്പത്തിക ആശങ്കകളും കൂടാതെ മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ഇൻഷുറൻസ് സംബന്ധമായ സംശയങ്ങൾക്കും ഇഎംഐ സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനുമായി പ്രത്യേക ഡെസ്കും ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. 
വിവരങ്ങൾക്ക് :7034434498 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Reactions

Post a Comment

0 Comments