കാഞ്ഞങ്ങാട്: മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ ഫ്ളക്സ് ബോർഡ് തകർത്ത നിലയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഫ്ളക്സ് ബോർഡ് നശിപ്പിച്ച നിലയിൽ കാണുകയായിരുന്നു. കരിച്ചേരി പ്രിയദർശിനി നഗറിൽ ഇബ്രാഹീം ഹാജി കുണിയയുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. കലാപമുണ്ടാക്കാൻ ഏതോ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് കരിച്ചേരി യൂണിറ്റാണ് ബോർഡ് സ്ഥാപിച്ചത്.
0 Comments