കാഞ്ഞങ്ങാട്:വീട്ടിൽ അവശനിലയിൽ കണ്ട 28 കാരൻ മരിച്ചു. കണ്ണൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പുങ്ങംചാലിലെ കാഞ്ഞിരത്തിങ്കാലിലെ രാജു കുര്യൻ്റെ മകൻ ജിൻസ് രാജ് ആണ് മരിച്ചത്. കഴിഞ്ഞ 7ന് വീട്ടിൽ അവശ നിലയിൽ കാണുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments