Ticker

6/recent/ticker-posts

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ട് പേർക്ക് ഗുരുതരം

കാസർകോട്: മോട്ടോർ ബൈക്കും സ്കൂട്ടിയുംകൂട്ടിയിടിച്ച് 17കാരനായ പ്ലസ്ടു വിദ്യാർത്ഥി
 മരിച്ചു.
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആസാദ് നഗറിൽ ഇന്നലെ രാത്രി 10.45 നാണ് അപകടം. നെക്രാജയിലെ മുഹമ്മദ് റഫീഖിൻ്റെ മകൻ ഷഹബാസ് അസറിനാണ് മരിച്ചത്. ഉളിയത്തടുക്ക , ചൗക്കി റോഡിലാണ് അപകടം. നാട്ടുകാർ
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോട്ടോർ ബൈക്കിൻ്റെ പിന്നിൽ യാത്ര ചെയ്യുകയായിരുന്നു ഷഹബാസ് ബൈക്ക് ഓടിച്ച സുഹൃത്തിന് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരുടെ നിലയാണ് ഗുരുതരമായുള്ളത്. ഇവർ ചികിൽസയിലാണ്. ഉദയഗിരി
കേന്ദ്ര വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്.
Reactions

Post a Comment

0 Comments