Ticker

6/recent/ticker-posts

റോഡിൽ നഷ്ടപ്പെട്ട യുവതിയുടെ 35000 രൂപ തിരികെ എത്തിച്ചു, ഷാനിദിൻ്റെ സത്യസന്ധതക്ക് പൊലീസിൻ്റെ കൈയ്യടി

കാഞ്ഞങ്ങാട്:റോഡിൽ നഷ്ടപ്പെട്ട യുവതിയുടെ 35000 രൂപ തിരികെ എത്തിച്ചബൈക്ക് യാത്രക്കാരനായ
ഷാനിദിൻ്റെ സത്യസന്ധതക്ക് പൊലീസിൻ്റെ കൈയ്യടി.
പേരുമ്പട്ട സ്വദേശിയായ കെ. സി. ഷാനിദ്  രാവിലെ മോട്ടോർബൈക്കിൽ ചീമേനിയിലേക്ക് വരുന്ന വഴി പള്ളിപ്പാറ  റോഡരികിൽ റബ്ബർ ബാൻഡ് ഇട്ട നിലയിൽ 35670 രൂപ കാണുകയായിരുന്നു. ഉടൻ തന്നെ
 പണം ചീമേനി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ പണം കുണ്ട്യം സ്വദേശിയായ സി. വി. മനീഷയുടെതാണ് കണ്ടെത്തി. ചീമേനി പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ എൻ. കെ. ശശിയുടെ സാന്നിധ്യത്തിൽ തുക കൈമാറുകയും ചെയ്തു. ഷാനിദിന്റെ സത്യസന്ധതയെ ഇൻസ്‌പെക്ടർ എം. ഇ. രാജാഗോപാലും പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.
Reactions

Post a Comment

0 Comments