കാഞ്ഞങ്ങാട്: അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച നടന്ന പൂച്ചക്കാട്ടെ പ്രവാസി മജീദിൻ്റെ വീട്ടിൽ നിന്നും ആറ് ലക്ഷത്തിലേറെ രൂപ വില വരുന്ന ഡയമണ്ട് പതിച്ച ആഭരണങ്ങൾ തിരിച്ചു കിട്ടി.മുക്ക് പണ്ടം എന്ന് കരുതി കവർച്ചാ സംഘം ഉപേക്ഷിച്ചതോ, കണ്ണിൽ പെടാത്തതോ ആകാമെന്ന് ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദ് പറഞ്ഞു. 45 പവൻ ആഭരണവും അര ലക്ഷം രൂപയും കവർച്ച ചെയ്ത കിടപ്പ് മുറിയിലെ അലമാരയിൽ തന്നെയായിരുന്നു ഡയമണ്ടും . അലമാരയിൽ നിന്നും കട്ടിലിൽ വാരി വലിച്ചിട്ടതു ണികൾക്കൊപ്പമാണ് ഡയമണ്ട് ആ ഭരണങ്ങൾ കണ്ടെത്തിയത് . അന്യ സംസ്ഥാന തൊഴിലാളികളെ ഉൾപെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.
0 Comments