കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്ടെ 50 ലക്ഷത്തിൻ്റെ സ്വർണ കവർച്ച: വീടിൻ്റെ വാതിൽ പൊളിക്കാൻ
ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി, ആ നിഴൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ! അരയാൽ തറയിലെ പ്രവാസി മജീദിൻ്റെ വീട്ടിൽ കവർച്ച നടത്താൻ ഉപയോഗിച്ച ആയുധ ളാണ് കണ്ടെടുത്തത്. അയൽവാസിയുടെ വീട്ടിലെ പിക്കാസും പുല്ല് ചെത്താൻ ഉപയോഗിക്കുന്ന പണി ആയുധവുമു പയോഗിച്ചാണ് വീടിൻ്റെ വാതിൽ കവർച്ചാ സംഘം തകർത്തത്. അയൽവാസിയുടെ വിറക് പുരയിൽ നിന്നുമാണ് ഇത് എടുത്തത്. ഈ ആയുധങ്ങൾ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഒരു മണി വരെ അയൽ വീടുകളിൽ ആളനക്കമുണ്ടായിരുന്നു. പുലർച്ചെ 3 മണിക്ക് പുറത്ത് പോയ അയൽവാസി തിരിച്ചെത്തിയ സമയം വീടിന് സമീപം
റോഡരികിൽ നിഴൽ പോലെ കണ്ടിരുന്നു. തോന്നിയതാവുമെന്ന് കരുതി അദ്ദേഹം ശ്രദ്ധിച്ചില്ല. പുലർച്ചെയാണ് കവർച്ച നടന്നതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവെടുത്തു. പൊലീസ് നായ ദൂരെ ഒന്നും പോയില്ല. അടച്ചിട്ടിരുന്ന അയൽവാസി ഷിഹാബിൻ്റെ വീട്ടിൽ കവർച്ച ശ്രമം നടന്നു . വാതിൽ കുത്തി തുറക്കാനാണ് ശ്രമമുണ്ടായത്. ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം നടക്കുന്നു. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് ഡി.വൈ.എസ് പി പറഞ്ഞു.
0 Comments