Ticker

6/recent/ticker-posts

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വധുവായ യുവതി ജീവനൊടുക്കിയത്പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത്. ഇന്നലെ വൈകീട്ട് യുവതിയെ വീട്ടിനുള്ളിൽ ഫാനിൽ ഷാൾ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ല 26യാണ് 
ജീവനൊടുക്കിയത്.
 വൈകുന്നേരം വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് ആണ് സംഭവം.
​തമിഴ്‌നാട് സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ മണിയുമായി പ്രഫുല്ലയുടെ വിവാഹനിശ്ചയം നാലു മാസം മുമ്പ് കഴിഞ്ഞിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചു. ഇതിനുശേഷം പ്രഫുല്ല  മാനസിക വിഷമത്തിലായിരുന്നുവെന്ന്  പറയുന്നു.
​മരണാനന്തരം തന്റെ മൃതദേഹം മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രഫുല്ല ആത്മഹത്യാകുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇരു കുടുംബങ്ങളും ധാരണയിലെത്തിയതിനെ തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Reactions

Post a Comment

0 Comments