നീലേശ്വരം:റോഡിൽ നിന്നും കളഞ്ഞു കിട്ടിയ രണ്ട് പവൻ്റെ സ്വർണ മാല മടിക്കൈ സ്വദേശിനിയായ വീട്ടമ്മക്ക് തിരികെ നൽകി. മടിക്കൈകക്കാട്ട് ശരണ്യ നിവാസിൽ വി . തമ്പാൻ്റെ ഭാര്യ കെ. അരുണയുടെ നഷ്ടപ്പെട്ട ആഭരണമാണ് തിരികെ ലഭിച്ചത്. നീലേശ്വരം രാജാ റോഡിൽ നിന്നും ആഭരണം കളഞ്ഞു കിട്ടുകയായിരുന്നു. മാല കിട്ടിയ അനൂപ് എന്ന യുവാവ് ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖയിൽ ഏൽപ്പിക്കുകയായിരുന്നു. സീനിയർ മാനേജർദിലീപ് കൃഷ്ണ ആഭരണം
നീലേശ്വരം പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിലെത്തി അരുണ ആഭരണം കൈപ്പറ്റി. ഇൻസ്പെക്ടർ
കെ. മുരളീധരൻ
കൈ മാറി. എ. എസ്. ഐ ഹേമ സംബന്ധിച്ചു.
0 Comments