Ticker

6/recent/ticker-posts

നഗ്നത പ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട്: നഗ്നത പ്രദർശനം
നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് വെള്ളിക്കോത്താണ് സംഭവം. ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. പരപ്പ ബളാൽ അരിങ്കല്ലിലെ അനിൽ കുമാർ 42 ആണ് അറസ്റ്റിലായത്. കുട്ടികൾക്ക് മുന്നിൽ പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. പ്രതി മുൻപും സമാന സംഭവങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറയുന്നു.
Reactions

Post a Comment

0 Comments