കാസർകോട്:കെ.എസ്.ഇ.ബി വനിത ഇലക്ട്രിക്കൽ സെക്ഷൻ സീനിയർ സൂപ്രണ്ടിനോട് വീട്ടിൽ പോയി പറയാൻ പറഞ്ഞ ഓഫീസിലെ സബ് എഞ്ചിനീയർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗറിലെ കാസർകോട് കെ.എസ്.ഇ.ബി ഓഫീസിൽ ആണ് സംഭവം . സീനിയർ സൂപ്രണ്ട് ആശ മേരി ജോർജിൻ്റെ പരാതിയിൽ ഡിവിഷൻ ഓഫീസിലെ സബ് എഞ്ചിനീയർ എ. ജയകൃഷ്ണനെ തിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. വൈദ്യുതി ഓഫീസിൽ പുതുതായി വന്ന ക്യാഷറോട് മാർച്ച് 10 ന് രാവിലെ 10.30 മണിക്ക് അന്നേ ദിവസം നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് ആശ മേരി ജോർജ് ഓഫീസിൽ വച്ച് പറഞ്ഞിരുന്നു. ഇക്കാര്യം നീ നിൻ്റെ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് മറ്റ് ജീവനക്കാർക്ക് മുന്നിൽ വച്ച് പറഞ്ഞ് അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തത് . ഇന്നലെ വൈകീട്ട് വിദ്യാനഗർ പൊലീസിൽ ഹാജരായി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.
0 Comments