Ticker

6/recent/ticker-posts

രാത്രി വീട്ടുമുറ്റത്ത് ചെരിപ്പുകൾ, കള്ളനെ തിരഞ്ഞ് നാട്ടുകാർ

കാഞ്ഞങ്ങാട്: 50 ലക്ഷം രൂപ വില വരുന്ന 45 പവൻ സ്വർണാഭരണങ്ങളും അര ലക്ഷം രൂപയും കവർച്ച നടന്ന പളളിക്കര പൂച്ചക്കാട് വീണ്ടും കള്ളൻ്റെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി ഒരു വീട്ടുമുറ്റത്ത് അപരിചിതമായ നിലയിൽ ചെരുപ്പുകൾ കണ്ടെത്തി. ഭയന്ന് പോയ വീട്ടമ്മ ഉടൻ കടയിൽ പോയിരുന്ന മകനെ വിവരമറിയിച്ചു. നാട്ടുകാർ സംഘടിച്ച് പൂച്ചക്കാട്, തെക്ക് പുറം ഭാഗങ്ങളിൽ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വിവരം അറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മറ്റ് ചില വീടുകളുടെ പരിസരത്ത് നിന്നും ശബ്ദം കേട്ടിരുന്നതായും പറയുന്നു.
Reactions

Post a Comment

0 Comments